എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
എഡിറ്റര്‍
Friday 15th November 2013 9:08pm

harthal

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍ . പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടനം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയുട്ടുണ്ട്.

തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇക്കാര്യത്തില്‍ ഭാവി സമരപരിപാടികള്‍ തിങ്കളാഴ്ച യോഗം ചേര്‍ന്ന് തീരുമാനിക്കാനും എല്‍.ഡി.എഫ് യോഗത്തില്‍ ധാരണയായി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരക്കുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇതില്‍ പ്രതിഷേധിച്ച്  കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിന്നു. യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.

ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മലപ്പുറം വയനാട് ജില്ലകളിലും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടിനെതിരായുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കോഴിക്കോട് നടന്ന ഹര്‍ത്താലില്‍ വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാനായി പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തിരുന്നു.

Advertisement