ടുണീസ്: ടുണീഷ്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ പ്രസിഡന്റായി വിമത നേതാവ് മോന്‍സെഫ് മര്‍സൂക്കി തിരഞ്ഞെടുക്കപ്പെട്ടു. 217 അംഗ അസംബ്ലിയില്‍ 153 അംഗങ്ങളുടെ പിന്തുണയോടെയാണ് മര്‍സൂക്കി തിരഞ്ഞെടുക്കപ്പെട്ടത്.

ടുണീഷ്യന്‍ ജനതക്കായി എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രയത്‌നിക്കാന്‍ താന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് മര്‍സൂക്കി പറഞ്ഞു. പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയാണ് 66 കാരനായ മര്‍സൂക്കിയുടെ ആദ്യ ചുമതല.

Subscribe Us:

മുന്‍ ഏകാധിപത്യ ഭരണാധികാരി ബിന്‍ അലിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മര്‍സൂക്കിക്ക് ഏറെക്കാലം രാജ്യത്തിന്റെ പുറത്ത് കഴിയേണ്ടി വന്നിരുന്നു. മഹാത്മാഗാന്ധിയുടെ കടുത്ത ആരാധകനാണ് മര്‍സൗക്കി. അറബി, ഫ്രഞ്ച് ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

അറബ് രാജ്യങ്ങളിലാകമാനം കൊടുങ്കാറ്റുയര്‍ത്തിയ മുല്ലപ്പൂ വിപ്ലവം ആരംഭിച്ചത് ടുണീഷ്യയില്‍ നിന്നാണ്. ഒന്നരമാസം മുന്‍പാണ് ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ ടുണീഷ്യയിലെ ജനങ്ങള്‍ ജനാധിപത്യ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയത്. ബിന്‍ അലിയുടെ 23 വര്‍ഷത്തിലധികം നീണ്ട ഏകാധിപത്യത്തിനാണ് അന്ന് അന്ത്യമായത്.

Malayalam News
Kerala News in English