എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവ് ഫോണെടുത്തില്ല; കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് യുവതിയുടെ ഭീഷണി; വീഡിയോ കാണാം
എഡിറ്റര്‍
Monday 21st August 2017 4:10pm

 

ബാങ്കോക്ക്: ഭര്‍ത്താവ് ഫോണെടുക്കാത്തതിന്റെ ദേഷ്യം യുവതി തീര്‍ത്തത് സ്വന്തം കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലുമെന്ന് ഭീഷണി മുഴക്കി. നിരന്തരം വിളിച്ചിട്ടും ഭര്‍ത്താവ് ഫോണെടുക്കാതെ വന്നതോടെയാണ് യുവതി കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് ഭീഷണി മുഴക്കി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.

ബാങ്കോക്കിലാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരത അരങ്ങേറിയത്. നര്യൂമണ്‍ ജംപാസെര്‍ട്ട് എന്ന യുവതിയാണ് ഭര്‍ത്താവിനോടുള്ള ദേഷ്യം സ്വന്തം കുഞ്ഞിനോട് തീര്‍ത്തത്.


Also read ‘ദിലീപിനോട് കാരുണ്യം കാട്ടൂ’; ദിലീപിന് നീതി തേടി ഒറ്റയാള്‍ സമരവുമായി ഡാന്‍സ് മാസ്റ്റര്‍


കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട യുവതി ‘ഈ കയറില്‍ തൂങ്ങുന്നത് നിങ്ങളുടെ കുഞ്ഞാണ്. ഇവനെ ഇതേവരെ ഞാന്‍ കൊന്നിട്ടില്ല. ഞാന്‍ വിളിച്ചാല്‍ നീ ഫോണ്‍ എടുക്കില്ല. എത്രയും പെട്ടെന്ന് തിരികെ വന്ന് ഇവനെ എടുത്തില്ലെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം’ എന്നു ഭീഷണി മുഴക്കുകയായിരുന്നു,

വീഡിയോ കണ്ട കുട്ടിയുടെ അച്ഛനും ബന്ധുക്കളും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അറസ്റ്റുചെയ്തു. ബിസിനസ് പരാജയപ്പെട്ടതും ഭര്‍ത്താവ് വഞ്ചിക്കുകയാണെന്ന തോന്നലുമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

വീഡിയോ കാണാം

Advertisement