സിനിമാസംവിധാന രംഗത്ത് ഭാഷ ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് സംവിധായകര്‍. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, പ്രഭുദേവ തുടങ്ങിയ സംവിധായകര്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചവരുമാണ്. രേവതി.എസ്. വര്‍മ്മ എന്ന പേരും ഇവര്‍ക്കൊപ്പം ചേരുകയാണ്.

Ads By Google

Subscribe Us:

ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സിനിമകള്‍ ചെയ്തതിന് പുറമെ ശ്രീലങ്കന്‍ ചിത്രവും സംവിധാനം ചെയ്ത ഇവര്‍ മലയാളത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ‘മാഡ് ഡാഡ്’ എന്ന ചിത്രത്തിലൂടെയാണ് രേവതിയുടെ മലയാള അരങ്ങേറ്റം.

രേവതി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത് ജ്യോതിക നായികയായ ‘ജൂണ്‍ ആര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു.

എല്ലാ ഭാഷകളിലും ജോലി സംബന്ധമായ അന്തരീക്ഷം ഒരുപോലെയാണെന്നും എന്നാല്‍ മലയാളത്തില്‍ കുറേക്കൂടി ആസൂത്രണം ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ സമയവും സാമ്പത്തികവും ഇവിടെ പ്രധാനമാണ്.- രേവതി പറഞ്ഞു. മലയാള സിനിമയുടെ ഈ പ്രതിസന്ധി തന്റെ ക്രിയേറ്റിവിറ്റിയ്ക്ക് ഒരു നിയന്ത്രണവും ഉണ്ടാക്കിയിട്ടില്ലെന്നും മാര്‍ഗ്ഗത്തിലും സ്വാതന്ത്രത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങിന് മുമ്പ് താന്‍ പെരുത്തപ്പെടലുകളെക്കുറിച്ചാണ് പതിവായി ആസൂത്രണം ചെയ്യാറുള്ളതെന്നും അവര്‍ പറഞ്ഞു. ഹെലികാമും 5D ക്യാമറകളും ഉപയോഗിച്ചായിരിക്കും ‘മാഡ് ഡാഡ്’ ഷൂട്ട് ചെയ്യുകയെന്നും ഇപ്പോള്‍ തീരുമാനിച്ച ബഡ്ജറ്റില്‍ ചിത്രം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.

ഇവിടെ നിലനില്‍ക്കുന്ന മള്‍ട്ടിപ്ലക്‌സ് പാരമ്പര്യം നല്ല സിനിമകളെടുക്കുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കണമെന്ന് രേവതി പ്രേക്ഷകരോടാവശ്യപ്പെടുന്നു.