തിരുവനന്തപുരം: തന്‍മാത്രാ പഠനത്തിനായി പഠനകേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിനായി 76ലക്ഷം നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരത്താണ് ദേശീയ തന്‍മാത്രാ പഠനകേന്ദ്രം നിര്‍മ്മിക്കുന്നത്.

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈഗിംകചൂഷണം തടയാനുദ്ദേശിച്ചുള്ള ബില്ലിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുസ്ഥാപനങ്ങളിലേയും സ്വകാര്യസ്ഥാപനങ്ങളിലേയും ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് ബില്‍. പത്ത് വനിതാജീവനക്കാരെങ്കിലും ഉള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തരപരാതി സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.