Categories

പ­ശ്ചി­മ­ബം­ഗാ­ളില്‍ ആ­ദി­വാ­സി­പെണ്‍­കു­ട്ടി­യെ ന­ഗ്ന­യാക്കി ന­ട­ത്തിച്ചു

DU student kidnapped, gang raped in Delhiഭിര്‍­ബും: പ­ശ്ചി­മ­ബം­ഗാ­ളി­ലെ ഭിര്‍ബും ജില്ല­യില്‍ ആ­ദി­വാ­സി­പ്പെണ്‍­കു­ട്ടി­യെ മര്‍­ദ്ദിച്ച് ന­ഗ്ന­യാ­യി ന­ട­ത്തി­യ­താ­യി റി­പ്പോര്‍­ട്ട്. എ­ന്നാല്‍ മാ­ധ്യ­മങ്ങള്‍ ഈ സംഭ­വം സ്ഥി­ര­മാ­യി റി­പ്പോര്‍­ട്ടു ചെ­യ്­തിട്ടും പോ­ലി­സ് ഇ­തു ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ച­തായും ആ­രോ­പ­ണ­മു­യര്‍­ന്നി­ട്ടുണ്ട്. മൂ­ന്നു മാ­സം മു­മ്പാ­യി­രുന്നു സം­ഭ­വം.

സംസ്ഥാ­ന മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷന്‍ രംഗ­ത്തു വ­ന്ന­തോ­ടെ­യാ­ണ് സം­ഭ­വ­ത്തില്‍ പ്ര­തി­ക­ളാ­യ 12 പേ­രില്‍ ആ­റു പേ­രെ­യെ­ങ്കി­ലും പോ­ലി­സ് അ­റ­സ്റ്റ് ചെ­യ്­തത്.

ഗോ­ത്ര­ത്തി­നു പു­റ­മെ­യു­ള്ള ഒ­രു യു­വാ­വു­മാ­യി പ്ര­ണ­യ­ത്തി­ലാ­ണെന്നാ­രോ­പി­ച്ചാ­ണ് 14 കാ­രിയാ­യ പെണ്‍­കു­ട്ടി­യെ തു­ണി­യു­രി­ഞ്ഞ് മര്‍­ദ്ദി­ച്ച് മൂ­ന്നു ഗ്രാ­മ­ങ്ങ­ളി­ലൂടെ ന­ട­ത്തി­യ­ത്.

യു­വാവി­നോ­ടു സം­സാ­രി­ക്കു­ന്ന­തു­കണ്ട ത­ന്നെ ഗ്രാ­മ­വാ­സി­കള്‍ മര്‍­ദ്ദി­ക്കു­ക­യാ­യി­രു­ന്നു. വ­സ്­ത്ര­മ­ഴി­പ്പി­ച്ച് ന­ട­ക്കാന്‍ ആ­വ­ശ്യ­പ്പെട്ടു. ദാ­ഹി­ച്ച­പ്പോള്‍ വെ­ള്ളം പോലും നല്‍­കി­യില്ല. പ­ഞ്ചായ­ത്ത് പ്ര­ധാ­ന്റെ മ­രു­മ­കന്‍ ച­ന്ദനും സം­ഭ­വ­ത്തില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്ന് പെണ്‍­കു­ട്ടി പ­റ­ഞ്ഞു.

ഇ­ക്കാ­ര്യ­ത്തെ കു­റി­ച്ച് മാ­ധ്യ­മ­ങ്ങ­ളു­ടെ ചോ­ദ്യ­ങ്ങള്‍­ക്ക് പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് മ­റുപ­ടി നല്‍­കാ­തെ ഒ­ഴി­ഞ്ഞു മാ­റി.
എ­ന്നാല്‍ ഭ­യം കാര­ണം വീ­ട്ടു­കാര്‍ പെണ്‍­കു­ട്ടി­യെ വീ­ട്ടില്‍ ക­യ­റ്റി­യില്ല. എ­ന്നാല്‍ ഭ­ര­ണാ­ധി­കാ­രി­കള്‍ സു­ര­ക്ഷ ഉ­റ­പ്പാ­ക്കി­യ­തി­നു­ശേ­ഷ­മാ­ണ് വീ­ട്ടു­കാര്‍ അയഞ്ഞത്. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കാന്‍ സംസ്ഥാ­ന വ­നിതാ ക­മ്മീ­ഷന്‍ സംഘ­ത്തെ നി­യോ­ഗി­ച്ചി­ട്ടുണ്ട്. സംസ്ഥാ­ന മ­നു­ഷ്യ­വകാ­ശ ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.