എഡിറ്റര്‍
എഡിറ്റര്‍
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളില്‍ സൗദി പൗരന്‍മാര്‍ക്ക് പരിശീലനം നല്‍കാനായി തൊഴില്‍ മന്ത്രാലയം
എഡിറ്റര്‍
Saturday 12th March 2016 3:35pm

ministry-of-labour

റിയാദ്: ടെലികമ്മ്യൂണിക്കേഷന്‍ സെക്ടറില്‍ സൗദിയിലെ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി സൗദി തൊഴില്‍മന്ത്രാലയം തയ്യാറെടുക്കുന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെക്‌നിക്കല്‍ രംഗത്തും ക്ലൈന്റ് സര്‍വീസ് സെയില്‍സ് മാനേജ്‌മെന്റ്, ബേസിക് മൊബൈല്‍ മെയിന്റനന്‍സ്, അഡ്വാന്‍സ്ഡ് മൊബൈല്‍മെയിന്റനന്‍സ് തുടങ്ങിയവയിലായിരിക്കും പരിശീലനം നല്‍കുക.

ടെലികമ്യൂണിക്കേഷന്‍മേഖലയെ സൗദിവല്‍ക്കരിക്കാനുള്ള പ്രഖ്യാപനം അടുത്തിടെ നടത്തിയിരുന്നു. കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി, മുനിസിപ്പല്‍ ആന്‍ഡ് റൂറല്‍ അഫേഴ്‌സ്, കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി മന്ത്രാലയങ്ങളുമായി സഹരിച്ചുപ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം.

സുപ്രധാന മേഖലകളില്‍ സൗദി പൗരന്‍മാരുടെ പ്രാതിനിധ്യം ഉറപ്പിക്കുകയെന്നൊരു ലക്ഷ്യംകൂടി ഇത്തരമൊരു പദ്ധതിക്ക് പിന്നിലുണ്ട്.

സൗദിവത്ക്കരണ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി തൊഴില്‍മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്മാര്‍ മൊബൈല്‍ കമ്പനികളിലും കടകളിലും ഫീല്‍ഡ് വിസിറ്റ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement