Categories

പൂഞ്ഞാറില്‍ അഡ്വ.മോഹന്‍തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: പൂഞ്ഞാറില്‍ അഡ്വ. മോഹന്‍തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു അഡ്വ.മോഹന്‍തോമസ്. കേരളാ കോണ്‍ഗ്രസ് എം. നേതാവായിരുന്ന അദ്ദേഹം സ്ഥാനം രാജിവച്ചാണ് ഇടത് സ്ഥാനാര്‍ത്ഥിയാവുന്നത്.

പൂഞ്ഞാറില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ജോര്‍ജ്.ജെ.മാത്യുവിന് പിന്തുണ നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും എല്‍.ഡി.എഫ് തന്റെ പിന്നാലെ കൂടുകയാണുമെന്നുമുള്ള ജോര്‍ജിന്റെ പ്രസ്താവനയെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍.ഡി.എഫ് തീരുമാനം. എന്നാല്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള തീരുമാനം അല്‍ഫോണ്‍സ് കണ്ണന്താനം പിന്‍വലിച്ചതോടെ ജോര്‍ജ്.ജെ. മാത്യുവിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ് തീരുമാനിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.