എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ ലാലിന്റെ മൈ ഫാമിലി
എഡിറ്റര്‍
Thursday 31st January 2013 2:56pm

ജിത്തുജോസഫിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാല്‍ വേഷമിടുന്നതാണ് മോളിവുഡിലെ പുതിയ വാര്‍ത്ത. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന മൈ ഫാമിലിയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

Ads By Google

ആക്ഷന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ലാലിന്റെ  കുടുംബചിത്രങ്ങള്‍ക്കാണ്് നിലവില്‍ പ്രേക്ഷകരില്‍ നിന്നും സ്വീകാര്യത കൂടുതലും. സ്‌നേഹവീടിനു ശേഷം ലാല്‍ ചെയ്യുന്ന അടുത്ത കുടംബചിത്രമായാണ് മൈ ഫാമിലി.

മമ്മൂട്ടിയുടെ ബാവുട്ടിയുടെ നാമത്തില്‍ കുടുംബ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ നായകന്മാരാകുന്ന കുടുംബചിത്രത്തിന് മലയാളത്തില്‍ സ്വീകാര്യത കൂടുതലാണെന്ന തിരിച്ചറിവിലാണ് മൈ ഫാമിലിയിലേക്ക് മോഹന്‍ലാലിനെ തീരുമാനിച്ചതിനു പിന്നിലെന്ന്് അഭ്യൂഹമുണ്ട്.

മൈ ഫാമിലിയിലൂടെ മറ്റൊരു മികച്ചകുടുംബചിത്രമാണ് സംവിധായകന്‍ പ്രേക്ഷര്‍ക്ക് ഉറപ്പുതരുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന കുടുംബനാഥന്റെ റോളാണ് ലാലിന്.

രണ്ട് സ്ത്രീകളാണ് കഥ നയിക്കുന്നത്. നായികമാര്‍ ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. പൃഥ്വിരാജ് അഭിനയിക്കുന്ന മെമ്മറീസിന്റെ പണിപ്പുരയിലാണ് നിലവില്‍ ജിത്തുജോസഫ്്്.

Advertisement