എഡിറ്റര്‍
എഡിറ്റര്‍
ആ വാര്‍ത്ത തെറ്റ് ; മോഹന്‍ലാലിന്റെ തേവരയിലെ വീട് വില്‍ക്കുന്നില്ല, വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം ഇതാണ്
എഡിറ്റര്‍
Monday 6th February 2017 4:55pm

mohanlal-home
കൊച്ചി: പോയ വാരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നായിരുന്നു മോഹന്‍ലാല്‍ തന്റെ തേവരയിലെ വീട് വില്‍ക്കുന്നു എന്നത്. തേവര കായല്‍ തീരത്തുള്ള വീട് 20 കോടി രൂപയ്ക്ക് വില്‍ക്കാന്‍ വച്ചിരിക്കുകയാണെന്നായിരുന്നു വാര്‍ത്ത. മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നാണ് താരവുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

തേവരയിലെ വീട് വിറ്റ് എളമക്കരയില്‍ പുതിയ വീട് നിര്‍മ്മിച്ച് അങ്ങോട്ട് മാറുകയാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ തേവരയിലെ വീട്ടില്‍ നിന്നും എളമക്കരയിലെ ശ്രീഗണേശം എന്ന വീട്ടിലേക്ക് മാറിയിട്ട് ആറ് മാസമായി. ഇത് വാടക വീടാണ്. പുതിയ വീട്ടിലേക്ക് താമസം മാറാന്‍ കാരണം മോഹന്‍ലാലിന്റെ അമ്മയുടെ ചികിത്സയുടെ സ്വകാര്യം മുന്നില്‍ കണ്ടാണ്.

southlive2017-02541d8871-fcbe-4a6a-b8f7-ab2ae576cafb16425763_1410857758945754_5130584586605933351_n

എളമക്കരയിലേക്ക് മാറിയതിന് പിന്നാലെയാണ് മോഹന്‍ലാല്‍ തേവരയിലെ വീട് 20 കോടിയ്ക്ക് വില്‍ക്കാന്‍ വച്ചിരിക്കുകയാണെന്ന് വാര്‍ത്ത പരന്നത്. താരം തേവരയില്‍ നിന്നും എളമക്കരയിലേക്ക് മാറിയതിന് പിന്നാലെ ആശിര്‍വാദ് സിനിമാസിന്റേയും മാക്‌സ് ലാബിന്റേയും ഓഫീസും ഗസ്റ്റ് ഹൗസുമായി പ്രവര്‍ത്തിക്കുകയാണ് ഈ വീട്.

southlive2017-0277546d03-a7a1-4d7e-997e-9ee959b2add31526117_528811030549786_740736586_n

വില്‍പ്പനയ്ക്ക് വച്ച മോഹന്‍ലാലിന്റേ തേവരയിലെ വീട് എന്ന പേരില്‍ പ്രചരിച്ചിരുന്നത് ഊട്ടിയിലെ വീടിന്റെ ചിത്രമായിരുന്നു. നേരത്തെ വീടുമാറിയപ്പോള്‍ മോഹന്‍ലാല്‍ ജവഹര്‍നഗറിലെ പ്രണവം എന്ന വീടും ചെന്നൈയിലെ വിസ്മയം എന്ന വീടും വിറ്റിരുന്നു. വര്‍ഷങ്ങളായി കൊച്ചി തേവരയിലെ വീട്ടിലും ചെന്നൈയിലെ മറീന ബീച്ചിന് സമീപത്തേയും വീട്ടിലാണ് മോഹന്‍ലാല്‍ താമസിക്കുന്നത്. ദുബായിലും വീടുണ്ട്.


Also Read: ശശികലയ്ക്ക് നേരെ ‘ക്യാരം ബോളു’മായി അശ്വിന്റെ ട്വീറ്റ് 


 

Advertisement