Categories

സ്റ്റീഫന്‍ ദേവസിക്കും ബാലഭാസ്‌കറിനുമൊപ്പം മോഹന്‍ലാല്‍

mohanlal2

സ്റ്റീഫന്‍ ദേവസിക്കും ബാലഭാസ്‌കറിനുമൊപ്പം സംഗീത വിരുന്നിനൊരുങ്ങി മോഹന്‍ലാല്‍.

ബി.ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് മൂവരും ഒന്നിക്കുന്നത്.

പാട്ടിന്റെ ദൃശ്യങ്ങളില്‍ മൂവരും ഒന്നിക്കുമ്പോള്‍ സ്റ്റീഫനും ബാലഭാസ്‌കറും തങ്ങളുടെ കഴിവുറ്റ സംഗീതം കൊണ്ട് അണിയറയില്‍ കൈകോര്‍ക്കുകയാണ്. ഗായകന്‍ ശങ്കര്‍ മഹാദേവനും സിനിമയില്‍ പാടുന്നുണ്ട്.

‘ഖുദാ വോ ഖുദാ’ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്് ഗോപീസുന്ദറാണ്.

ഗാനരംഗത്തിന്റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ സംവിധായകന്‍ തയ്യാറായില്ലെങ്കിലും പാട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

Tagged with: |