എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലും വിജയ്‌യും ഒന്നിക്കുന്നു?
എഡിറ്റര്‍
Monday 19th November 2012 4:33pm

മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതിയും ഒന്നിക്കുന്നു. വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതങ്ങനെയാണ്. വിജയ്‌യുടെ പുതിയ തമിഴ് ചിത്രത്തിലാണ് മോഹന്‍ലാലുമെത്തുന്നതെന്നാണ് അറിയുന്നത്.

Ads By Google

ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്. എന്നാല്‍ വാര്‍ത്തയെ കുറിച്ച് ലാലോ വിജയ്‌യോ ഇതുവരെ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല.

നേരത്തേയും ഇത്തരം വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അതിലൊന്നും തന്നെ യാതൊരു വാസ്തവവും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പുതിയ വാര്‍ത്ത ആരാധകരെ അത്രയധികം ആവേശം കൊള്ളിക്കുന്നില്ല.

വിജയ് നായകനായ തുപ്പാക്കിയാണ് ഇപ്പോള്‍ ദളപതി ആരാധകര്‍ കൊണ്ടാടുന്ന ചിത്രം. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

Advertisement