എഡിറ്റര്‍
എഡിറ്റര്‍
ലാല്‍ജോസ് കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍
എഡിറ്റര്‍
Wednesday 19th July 2017 4:04pm

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം സിനിമാ ലൊക്കേഷനിലെ ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സിനിമാ ചിത്രീകരണത്തിനിടെ സംവിധായകന്‍ ലാല്‍ ജോസ് കട്ട് പറഞ്ഞിട്ടും ആ രംഗത്തില്‍ നിന്നും വിട്ടുപോരാന്‍ കഴിയാതെ വികാരാധീനനായി പൊട്ടിക്കരയുന്ന ലാലിന്റെ വീഡിയോയാണ് അത്.

മോഹന്‍ലാലിന്റെ കഥാപാത്രം ഒരു തോട്ടിറമ്പില്‍ നിന്നും ഒരു പെണ്‍കുട്ടിയെ കരയ്ക്കെത്തിക്കുകയാണ്. പെണ്‍കുട്ടിയുടേത് മൃതദേഹമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരണം. കരയ്ക്കെത്തുന്ന ലാല്‍ കുട്ടിയെ മടിയില്‍ വച്ച് പൊട്ടിക്കരയുകയുന്നതാണ് സീന്‍.


Dont Miss ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാകും; രാഷ്ട്രീയ പ്രവേശന സൂചന നല്‍കി കമലിന്റെ കവിത


സീന്‍ തീരുന്നതോടെ ലാല്‍ ജോസ് കട്ട് പറയുകയും ചെയ്തു. മോഹന്‍ലാലിന്റെ അഭിനയ പാടവംകണ്ട് കാണികള്‍ ആവേശത്തോടെ കയ്യടിച്ചു. എന്നാല്‍ മോഹന്‍ലാലിന് കരച്ചില്‍ നിയന്ത്രിക്കാനാവുന്നില്ല. തലകുമ്പിട്ടിരുന്ന കരയുന്ന അദ്ദേഹത്തെ ലൊക്കേഷനിലെ ചിലര്‍ എത്തിയാണ് താങ്ങിക്കൊണ്ടുപോകുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിള്‍ ഇടിക്കുളയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു കഥാപാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. സലിം കുമാര്‍, അനൂപ് മേനോന്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Advertisement