എഡിറ്റര്‍
എഡിറ്റര്‍
ഉണ്ണികൃഷ്ണന്‍-മോഹന്‍ ലാല്‍ ടീമിന്റെ മിസ്റ്റര്‍ ഫ്രോഡ് മെയില്‍ ആരംഭിക്കും
എഡിറ്റര്‍
Wednesday 23rd January 2013 1:02pm

ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മെയില്‍ ചിത്രീകരണം ആരംഭിക്കും. മാടമ്പിക്കും ഗ്രാന്റ്മാസ്റ്ററിനും ശേഷമാണ് മോഹന്‍ലാലും  ഉണ്ണികൃഷ്ണനും വീണ്ടുമെത്തുന്നത്.

എ.വി അനൂപാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി സംവിധായകന്‍ അറിയിച്ചു. ചില മിനുക്ക് പണികള്‍ മാത്രമേ ഇനി ബാക്കിയൂള്ളൂ.

Ads By Google

ചിത്രത്തിലെ പ്രധാനകഥാപാത്രം നെഗറ്റീവ് ഇമേജുമായാണ് എത്തുന്നതെന്നാണ് അറിയുന്നത്. ഏറെ പുതുമകളും സസ്‌പെന്‍സുകളും ചിത്രത്തില്‍ ഉണ്ടെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

വിജയം നേടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന ഒരാളായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും റഷ്യയില്‍ വെച്ചാണ് ചിത്രീകരിക്കുക എന്നും അറിയുന്നു.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഏറെ പ്രതീക്ഷയോടെ എത്തിയ ഐ ലവ് മീ എന്ന ചിത്രം തിയേറ്ററുകളില്‍ വേണ്ടത്ര ചലനമുണ്ടാക്കിയിരുന്നില്ല. ആസിഫ് അലി, ഇഷ തല്‍വാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement