എഴുത്തുകാരനും നടനും സംവിധായകനുമായ ആനന്ദ് നാരായണന്‍ മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുന്നു. റോക്കറ്റ് വിക്ഷേപണത്തില്‍ പ്രവീണ്യം നേടിയ ബഹിരാകാശ ശാസ്ത്രജ്ഞനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

Ads By Google

ചാരവൃത്തിക്ക് അറസ്റ്റിലായ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുറിച്ചുള്ള സിനിമയാണ് ഇതെന്നാണ് മോളിവുഡ് ലോകത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍. ചിത്രത്തിനായി ആനന്ദ് നാരായണന്‍ നിരവധി തവണ നമ്പി നാരായണനുമായി ചര്‍ച്ച നടത്തിയതായും കേള്‍ക്കുന്നുണ്ട്.

ഹിന്ദിയിലും മലയാളത്തിലുമാണ് ചിത്രം എടുക്കുന്നത്. മലയാളിയായ ആനന്ദ് നാരായണന്‍ ബോളിവുഡിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്. 2010 ല്‍ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡും ആനന്ദ് നാരായണന്‍ സ്വന്തമാക്കിയിരുന്നു.