എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാല്‍ സത്യസായി ബാബയാവുന്നു?
എഡിറ്റര്‍
Wednesday 23rd May 2012 2:38pm

സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു. തെലുങ്ക് സംവിധായകന്‍ കോഡി രാമകൃഷ്ണനാണ് ഈ ഉദ്യമത്തിന് പിന്നില്‍. തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഒരു പ്രമുഖ ഇംഗ്ലീഷ് വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ബാബ സത്യ സായി എന്ന പേരില്‍ രാമകൃഷ്ണന്റെ ചിത്രമൊരുങ്ങുന്നുണ്ടെന്നും ഇതില്‍ മോഹന്‍ലാലിനെ നായകനാക്കിയേക്കുമെന്നും വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തോട് മോഹന്‍ലാലിന് താല്‍പര്യം കാണിച്ചിട്ടുണ്ട്. പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാബ സത്യസായിയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. രതിനിര്‍വേദത്തിലൂടെ മലയാളത്തിലെത്തിയ ശ്രീജിത്താണ് കൗമാരക്കാരനായ സായി ബാബയെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ ഈ ചിത്രത്തിലുണ്ടാവുമോയെന്ന് കാത്തിരുന്ന് കാണാം.

Advertisement