തിരുവനന്തപുരം: പൊതു ജീവിതത്തില്‍ സുരക്ഷക്കായി പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മോഹന്‍ലാലിന്റെ ഡോക്യുമെന്ററി ഒരുങ്ങുന്നു. കേരള സ്‌റ്റേറ്റ് വുമണ്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് 45 മിനിറ്റുള്ള ചിത്രം നിര്‍മ്മിക്കുന്നത്. ‘യാത്ര’ എന്ന് പേരിട്ട ഡോക്യുമെന്ററി കേരളത്തിലെ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും.

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയരക്ടര്‍ എം.കെ.സി നായര്‍ നയിക്കുന്ന കമ്മിറ്റിയാണ് ഡോക്യുമെന്ററിക്ക് തിരക്കഥയെഴുതുന്നതെന്ന് കെ.എസ്.ഡബ്ല്യു.ഡി.സി മാനേജിങ് ഡയരക്ടര്‍ പി.ടി.എം സുനീഷ് അറിയിച്ചു.

Subscribe Us:

‘ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പ്രാപ്തരാക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. അടുത്ത മാസം മുതല്‍ തന്നെ സംസ്ഥാനത്തെ എല്ലാ സ്‌കൂളഉകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ആവശ്യക്കാര്‍ക്കെല്ലാം ഇതിന്റെ സി.ഡി ലഭ്യമാക്കും’-സുനിഷ് പറഞ്ഞു.

ആവശ്യമായ സമയങ്ങളില്‍ സഹായം ലഭ്യമാകുന്നതിനും പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്ന മറ്റ് കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സി.ഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.