ദുബായ്: ലാലിന് ഇനി ദൂബായിയില്‍ സ്വന്തം കറോടിക്കാം. മലയാളികളുടെ സ്വന്തം ലാലേട്ടന് ദൂബായിയില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടി. ആദ്യത്തെ ടെസ്റ്റില്‍ തന്നെ സൂപ്പര്‍ പ്രകടനമാണ് ലലേട്ടന്‍ കാഴ്ചവെച്ചത്. ലാലിന് ഇനി ദുബായിയില്‍ എത്തുമ്പോള്‍ സ്വന്തം കാര്‍ സ്വയം ഓടിക്കാം.

സ്വന്തം വണ്ടി ഡ്രൈവ് ചെയ്യണമെങ്കില്‍ യു.എ.ഇയില്‍ അവിടുത്തെ ലൈസന്‍സ് നിര്‍ബന്ധമാണ്. സന്ദര്‍ശകരായി വരുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ ലൈസന്‍സ് റെന്റ് എ കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാന്‍ കഴിയും.

യു.എ.ഇ യില്‍ ലൈസന്‍സ് കിട്ടുക എന്നത് ഐ.എ.എസ് കിട്ടുന്നതിനു തുല്യം ആണെന്ന് ഒരു പറച്ചില്‍ ഉണ്ട്. അംഗീകൃത ഏജന്‍സി നടത്തുന്ന ഡ്രൈവിങ് സ്‌ക്കൂളില്‍ നിന്ന് പരിശീലനം നേടിയ ശേഷം മാത്രമേ ലൈസന്‍സ് നേടാന്‍ കഴിയൂ. ചില രാജ്യങ്ങളില്‍ നിന്നുള്ള ലൈസന്‍സ് യു.എ.ഇയില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ലൈസെന്‍സ് ഇവിടെ അംഗീകരിക്കപ്പെട്ടിട്ടില്ല.