തിരുവനന്തപുരം: പുസ്തകം എഴുതിയത് കൊണ്ടല്ല മനസിലെ നന്മ കൊണ്ടാണ് ഒരാള്‍ മഹാനാകുന്നതെന്ന് നടന്‍ മോഹന്‍ ലാല്‍‍.  ഞാനും മമ്മൂട്ടിയും അഭിനയിക്കണമോ വേണ്ടയോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കും.

അഴീക്കോടിന്റെ ചെവിയില്‍ നിന്ന് എന്തോ മുഴങ്ങുന്നത് കൊണ്ടാണ് ദുബൈയില്‍ നിന്ന് ഞാന്‍ വിളിച്ചതായി തോന്നിയത്. ഡ്രൈവറുടെ ജോലി മോശമാണെന്ന തരത്തിലുള്ള അഴീക്കോടിന്റെ പ്രസ്താവന അദ്ദേഹത്തിന് ചേര്‍ന്നതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.