Categories

ഗണേശിന്റെ കീഴില്‍ അക്കാദമി ചെയര്‍മാനാകാന്‍ ലാലിന് മടി

സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാനാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ട്. ലാലിനെ ചെയര്‍മാനാക്കാന്‍ ശ്രമം നടത്തിയ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിരാശനായാണ് മടങ്ങിയത്.

സിനിമയിലെ തിരക്കും സമയക്കുറവുമാണ് പറഞ്ഞ കാരണങ്ങള്‍. എന്നാല്‍ കെ.ബി ഗണേഷ്‌കുമാര്‍ എന്ന ജൂനിയര്‍ നടനുകീഴില്‍ അക്കാദമിയില്‍ ചെയര്‍മാനാകുള്ള മടിയാണ് ലാലിന്റെ തീരുമാനിത്തിന് പിന്നിലെന്നാണ് പൊതുസംസാരം. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ലാല്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നെന്നാണ് സിനിമാ ലോകത്തെ ചിലര്‍ പറയുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നതിനെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും വിലക്കിയിരുന്നു.

സിനിമയില്‍ സജീവമായ ഏതെങ്കിലും പ്രമുഖനെ ചെയര്‍മാനാക്കാനാണെന്നാണ് ഗണേഷ്‌കുമാറിന്റെ ആഗ്രഹം. അതിന്റെ ഭാഗമായാണ് മോഹന്‍ലാലിനെ സമീപിച്ചത്. അദ്ദേഹം വിസമ്മതിച്ചതോടെ ഗണേഷ്‌കുമാര്‍ മറ്റൊരാളെ കണ്ടെത്തുകയും ചെയ്തു. പ്രമുഖ ചലച്ചിത്ര സംവിധായകനായ പ്രിയദര്‍ശനെയാണ് അക്കാദമിചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നത്. പ്രിയദര്‍ശനും താല്‍പര്യമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മോഹന്‍ലാലിനെ പോലെ തന്നെ സിനിമാ രംഗത്ത് ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്നയാളാണ് പ്രിയദര്‍ശന്‍.

അതേസമയം, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ ടി കെ രാജീവ്കുമാറിനെ ചെയര്‍മാനാക്കാന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനാ നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജീവ്കുമാറിന്റെ കാര്യത്തില്‍ മന്ത്രി കാര്യമായ താല്‍പര്യം കാണിച്ചിട്ടില്ല.

3 Responses to “ഗണേശിന്റെ കീഴില്‍ അക്കാദമി ചെയര്‍മാനാകാന്‍ ലാലിന് മടി”

  1. congrats dool news

    ഒരു ന്യൂസ്‌ എങ്ങനെ വളചോടിക്കാമെന്ന് നിങ്ങള്‍ നന്നായി തെളിയിച്ചു… പക്ഷെ മലയാളികള്‍ മറ്റു ന്യൂസ്‌ സൈറ്റുകള്‍ കൂടി വായിക്കാറുണ്ട് എന്ന കാര്യം നിങ്ങള്‍ മറക്കരുത്… ആള്‍കാരെ മണ്ടന്മാരക്കുന്ന ഇത്തരം വാര്‍ത്തകള്‍ കൊണ്ട് നിങ്ങള്ക് എന്താണ് നേട്ടം? വില കുറഞ്ഞ പുബ്ലിസിടിക്കു വേണ്ടി നിങ്ങള്‍ ഈ ചെയുന്ന വൃതികെടിനു എന്നെങ്ങിലും ആരെങ്ങിലും മറുപടി തരുമായിരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഈ വായനക്കാരന്‍ ഈ ന്യൂസ്‌ സൈറ്റ് വിടുന്നു… നന്ദി… നല്ല നമസ്കാരം…

  2. bij

    ഇതാദ്യമല്ല ലാലിനെ ടൂള്‍ വേട്ടയാടുന്നത്

  3. Ban it..

    ningal kureyaayallo oru nadanethire maatram pravarthikkunnathu.. naanamille ningalkku..ithu maatramalla news site aayittullathennu karuthuka.. ikkollam ningal ettavum mosham nadanulla award കൊടുക്കുന്നുനുവേന്നത് നോക്കി ഞങ്ങള്‍ ഇരിക്കും.. മമ്മൂട്ട്ടിയെ വാഴ്ത്തിയ നിങ്ങള്‍ ഇക്കൊല്ലം അദ്ദേഹത്തിന് kodukkathirikkukayum cheyyum, athaanallo മാധ്യമ ധര്‍മ്മം..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.