എഡിറ്റര്‍
എഡിറ്റര്‍
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണം: മോഹന്‍ലാല്‍ പറയുന്നു
എഡിറ്റര്‍
Sunday 8th January 2017 11:05am

mohanlal

കൊച്ചി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കര്‍ സംവാദത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ട്. ഇനി കുറച്ചുനാള്‍ കഴിഞ്ഞ് വേറെന്തെങ്കിലും ഒരു ജോലിയിലേക്കു പോകണമെന്ന്.’ അദ്ദേഹം വ്യക്തമാക്കി.

നോട്ടുപിന്‍വലിക്കല്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് തോന്നിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ വലിയ സാമ്പത്തിക വിദഗ്ധനൊന്നുമല്ല. തനിക്കു ചുറ്റുമുള്ളവരുടെ സംസാരത്തില്‍ നിന്നും മറ്റും ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ബ്ലോഗ് എഴുതിയതെന്നും ലാല്‍ പറഞ്ഞു.


Must Read:പിണറായിയുടെ പാര്‍ട്ടിക്കുവേണ്ടി നാക്ക് വാടകയ്ക്ക് കൊടുത്തെങ്കില്‍ വിമര്‍ശനം സഹിക്കേണ്ടിവരും: എം.ടിക്കെതിരെ ജന്മഭൂമി മുഖപ്രസംഗം


‘ഞാനന്ന് ആര്‍മി സിനിമയുടെ സെറ്റിലായിരുന്നു. നോട്ടുനിരോധനത്തെക്കുറിച്ച് ആര്‍മിയുള്ളവരൊക്കെ പറയുന്നത് ഞാന്‍ കേട്ടിയിരുന്നു. അവരൊക്കെ പറയുന്നത് കശ്മീര്‍ ഏരിയയില്‍ സമാധാനം വന്നു എന്നാണ്.’ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറയുന്നു.

എം.ടിയുടെ തിരക്കഥയില്‍ താന്‍ നായകനായി ‘രണ്ടാമൂഴം’ എന്ന ചിത്രം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. ‘600കോടി രൂപയുടെ സിനിമയാണത്. ഞാനാണതില്‍ ഭീമനെ അവതരിപ്പിക്കുന്നത്.’ മോഹന്‍ലാല്‍ പറഞ്ഞു.

എം.ടി എഴുതി പൂര്‍ത്തിയാക്കിയ രണ്ടാമൂഴത്തിന്റെ പൂര്‍ണ തിരക്കഥ തനിക്കു കഴിഞ്ഞദിവസം ലഭിച്ചെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Advertisement