എഡിറ്റര്‍
എഡിറ്റര്‍
ജോണ്‍ എബ്രാഹാമിന്റെ സിനിമയില്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല
എഡിറ്റര്‍
Monday 29th October 2012 12:04pm

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവില്ലെന്ന് സൂചന. ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ജഫ്‌ന എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ബോളിവുഡ് അഭിനയത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് മോഹന്‍ലാലുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

Ads By Google

മോഹന്‍ലാലിനെ  നായകനാക്കി സിനിമയെടുക്കാന്‍ ജോണ്‍ എബ്രഹാമിന് ആഗ്രഹമുണ്ടാകുമായിരിക്കും എന്നാല്‍ ലാലിന് ഇതുവരെ പുതിയ സിനിമയിലേക്കുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്നും മോഹന്‍ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

അതേസമയം, മോഹന്‍ലാലിന് ബോളിവുഡില്‍ നിന്നും നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇത് കൂടാതെ ഹോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് മോഹന്‍ലാല്‍. ബില്യണ്‍ ഡോളര്‍ രാജ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ഹോളിവുഡിലെത്തുന്നത്.

യു.എസ് തടവറയില്‍ കഴിയുന്ന സാമ്പത്തിക കുറ്റവാളിയായാണ് മോഹന്‍ലാല്‍ ഹോളിവുഡില്‍ എത്തുന്നത്. ചിത്രത്തില്‍ ഗാലന്‍ ഗ്രൂപ്പ് സ്ഥാപകനായ രാജ രാജരത്‌നത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

Advertisement