എഡിറ്റര്‍
എഡിറ്റര്‍
മധുപാലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകന്‍
എഡിറ്റര്‍
Tuesday 12th November 2013 3:06pm

mohanlal45

മധുപാലിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ചിത്രത്തിന് പേരിട്ടിട്ടില്ല.

തന്റെ മറ്റ് ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് പുതിയ ചിത്രത്തിന്റേതെന്ന് മധുപാല്‍ പറഞ്ഞു.

തലപ്പാവ് എന്ന ചിത്രം സംവിധാനം ചെയ്താണ് മധുപാല്‍ മലയാള സിനിമാ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്.

2008ല്‍ പുറത്തിറങ്ങിയ തലപ്പാവിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നീട് 2012 ല്‍ ഒഴിമുറി എന്ന ചിത്രം ചെയ്തു.

എന്തുതന്നെയായാലും മോഹന്‍ലാല്‍ മധുപാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisement