ചേര്‍ത്തല: കലോത്സവ വേദികള്‍ വെറും മത്സരമാക്കാതെ ഉത്സവങ്ങളാക്കാനാണ് ശ്രമിക്കേണ്ടതെന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ആരോഗ്യകരമായ മത്സരമാണു ഇവിടെ നടക്കേണ്ടത്. കേരള സര്‍വ്വകലാശാല യുവജനോത്സവം ചേര്‍ത്തല എസ് എന്‍ ജി ബി എച്ച് എസ് എസ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കലോത്സവം ഉത്സവമാണ്, മത്സരമല്ല. അനാവശ്യ അപ്പീലുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. പുതിയ താരോദയങ്ങള്‍ക്കായി ചലച്ചിത്രലോകം ഇവിടെ ഉറ്റുനോക്കുന്നു’- മോഹന്‍ലാല്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം മോഹിനിയാട്ട
മത്സരം ആരംഭിച്ചു.

സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ കോളജുകളില്‍നിന്നുള്ള അയ്യായിരത്തോളം പ്രതിഭകള്‍ ഇവിടെ മാറ്റുരക്കും. മേള 26നു സമാപിക്കും.