മോഹന്‍ലാലും ജോണി ആന്റണിയും ഒന്നിക്കുന്ന ‘ആറ് മുതല്‍ അറുപത് വരെ’ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. സിബി കെ തോമസും ഉദയ്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Ads By Google

ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഒരു വ്യക്തിയുടെ ആറ് മുതല്‍ അറുപത് വരെയുള്ള കാലഘട്ടമാണ് ചിത്രം പറയുന്നത്.

വളര്‍ച്ചയുടെ ഓരോ വ്യക്തി നേരിടുന്ന പ്രതിസന്ധികളും നിശ്ചയദാര്‍ഢ്യത്തോടെ അവയെ നേരിട്ട് മുന്നോട്ട് പോകുന്നതുമൊക്കെയാണ് ചിത്രം പറയുന്നത്.
കേരളം, പൊള്ളാച്ചി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

ട്വന്റി-ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രഥങ്ങള്‍ക്ക് ശേഷം സിബി-ഉദയന്‍ ടീമിനൊപ്പം മോഹന്‍ലാല്‍ ചെയ്യുന്ന ചിത്രം കൂടിയാണ് ആറ് മുതല്‍ അറുപത് വരെ.