പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ചിത്രത്തെ വിവാദമുണ്ടാക്കി വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നന്നായി നടക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറാമാനെ ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു ആദ്യത്തെ വിവാദത്തിനിടയാക്കിയത്.  പിന്നെ നിര്‍മാതാവിനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ഒടുക്കമിതാ ചിത്രത്തിന്റെ നിര്‍മാതാവ് വൈശാഖ് രാജന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതാണ് പുതിയ വാര്‍ത്ത.

ചിത്രത്തില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ തനിയ്ക്ക് പങ്കില്ലെന്ന് വൈശാഖ് ലാലിനേയും സുഹൃത്ത് ആന്റണി പെരുമ്പാവൂരിനേയും അറിയിച്ചതായാണ് സൂചന.

താന്‍ നിര്‍മ്മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനാവാന്‍ വൈശാഖ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ഡേറ്റ് നല്‍കുകകയും ചെയ്തു. വൈശാഖിന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ തീരുമാനിച്ചാല്‍ അത് ശ്രീനിവാസനുള്ള ഒരു മധുരപ്രതികാരം കൂടിയാവും.

നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍രാഘവനും ശ്രീനിവാസനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. താന്‍ മനപൂര്‍വ്വം ഇങ്ങനെ ചെയ്യില്ലെന്ന് ലാലേട്ടന് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചുരുക്കത്തില്‍ സരോജ്കുമാര്‍ മോഹന്‍ലാലിനെതിരായ വിമര്‍ശനമാണെന്ന ആരോപണമുയരുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ശ്രീനിവാസനിലേക്ക് നീങ്ങുന്നതായാണ് കാണാന്‍ കഴിയുന്നത്. ശ്രീനിയ്ക്ക് മോഹന്‍ലാലിനോട് പറയാനുള്ളത് സിനിമയുടെ പറയുകയാണ് സരോജ്കുമാറിലൂടെ ചെയ്തതെന്നാണ് മോളിവുഡില്‍ നിന്നുള്ള സംസാരം.