മോഹന്‍ലാല്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പ്രമേയമാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വീരപുത്രനി’ല്‍ മോഹന്‍ലാലുമുണ്ടാകും. ഒരു ചരിത്രഗവേഷകനായാണ് ചിത്രത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

മലബാറിലെ സ്വാതന്ത്ര്യ സമരസേനാനിയായ അബ്ദുറഹിമാന്‍ സാഹിബിന്റെ കഥയെ ആധാരമാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വീരപുത്രന്‍. സാഹിബിന്റെ ഭാര്യ ബീപാത്തു ഒരു ഗവേഷകന് കഥ വിവരിച്ചുകൊടുക്കുന്ന തരത്തിലാണ് ചിത്രം.

ചിത്രത്തില്‍ അബ്ദുറഹ്മാന്‍ സാഹിബായി നരേനും, ബീപാത്തുവായി റൈമ സൈന്നുമാണെത്തുന്നത്.മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഭാഗം സെപ്റ്റംബറില്‍ ചിത്രീകരിക്കാനാണ് തീരുമാനം.

പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’ എന്ന ചിത്രത്തില്‍ ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ആ കഥാപാത്രം ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണ്.

പൃഥ്വിക്ക് ചാന്‍സ് നഷ്ടമായി, നരേന്‍ വീരപുത്രനാവുന്നു

വൈക്കം മുഹമ്മദ് ബഷീറായി മകന്‍ അഭ്രപാളിയിലേക്ക്