എഡിറ്റര്‍
എഡിറ്റര്‍
സിദ്ദിഖിനൊപ്പം മോഹന്‍ലാല്‍: ലേഡീസ് ആന്റ് ജന്റില്‍മാന്‍ അടുത്തവര്‍ഷം
എഡിറ്റര്‍
Tuesday 19th June 2012 9:58am

രണ്ടുപതിറ്റാണ്ടിനുശേഷം മെഗാസ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും വീണ്ടും ഒരുമിക്കുന്നു. ബോഡീഗാര്‍ഡിനുശേഷം ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് ഇരുവരുമൊരുമിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയുമെല്ലാം സിദ്ദിഖിന്റേതുതന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഹിറ്റ്ചാര്‍ട്ടില്‍ ഇടംനേടിയ ബോഡീഗാര്‍ഡിനുശേഷം ബോളിവുഡില്‍ തിരക്കിലായിരുന്നു സിദ്ദിഖ്. ബോളിവുഡില്‍ ഒരു ചിത്രം പുരോഗമിക്കുന്നതിനിടെയാണ് ലേഡീസ് ആന്റ് ജന്റില്‍മാന്റെ ജോലികളിലേക്ക് കടക്കുന്നത്.

അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണഅ പദ്ധതി. വിയറ്റ്‌നാം കോളനിയെന്ന ചിത്രത്തിലായിരുന്നു സിദ്ദിഖിനൊപ്പം മോഹന്‍ലാല്‍ അവസാനമായി പ്രവര്‍ത്തിച്ചത്. സിദ്ദിഖ്-ലാല്‍ ചിത്രമായിരുന്ന വിയറ്റ്‌നാം കോളനി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ കാണുന്നത്.

Advertisement