തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍ ശങ്കറിന്റെ ചിത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുക. ശങ്കര്‍ തമിഴില്‍ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയം നേടിയപ്പോള്‍ മലയാളികള്‍ അസൂയയോടെ നോക്കിനിന്നതാണ്. ശങ്കര്‍ മലയാളചിത്രമെടുത്തിരുന്നെങ്കില്‍ എന്ന് കൊതിച്ചതാണ്. ഇതാ മലയാളി പ്രേക്ഷകരുടെ ആ ആഗ്രഹം നടത്തിതരാന്‍ അദ്ദേഹമെത്തുകയാണ്.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഷങ്കര്‍  മോഹന്‍ലാല്‍ കൂട്ടുകെട്ട് സംഭവിക്കുക.

ഒരേസമയം മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണിത്.  തമിഴില്‍ കമലഹാസനാണ് നായകന്‍. ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥ കമല്‍ തന്നെയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനാകും. തെലുങ്കില്‍ പ്രഭാസിനെ നായകനാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ഭാഷകളിലും കത്രീന കൈഫ് നായികയാകുമെന്നും സൂചനയുണ്ട്.

ഹോളിവുഡ് സ്റ്റാര്‍ ജാക്കി ചാന്‍ ഈ ചിത്രത്തിലുണ്ടാവുമെന്നതാണ് ഇതിന്റെ മറ്റൊരു ഹൈലറ്റ്.  എ. ആര്‍ റഹ്മാനായിരിക്കും ഈ പ്രൊജക്ടിന് സംഗീതം നിര്‍വഹിക്കുക.

ഈ ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

Malayalam News

Kerala News In English