ഭ്രമരത്തിനുശേഷം മോഹന്‍ലാല്‍, ബ്ലസി ടീം ഒന്നിക്കുന്ന പ്രണയത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഫോര്‍ട്ട് കൊച്ചിയില്‍. ജീവിതസായാഹ്നത്തിലും പ്രണയ മധുരം ആസ്വദിക്കുന്നവരുടെ കഥ പറയുന്ന പ്രണയം ലാലിന് ഏറെ അഭിനയ സാധ്യതകള്‍ നല്‍കുന്നുണ്ട്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പ്രണയം പക്ഷേ ഉടനെയൊന്നും തിയറ്ററുകളിലെത്തില്ല. ലാലിന്റെ തിരക്കുകള്‍ തന്നെയാണ് പ്രണയത്തെ വൈകിപ്പിയ്ക്കുന്നത്. കാസനോവ, പ്രിയന്റെ അറബിയും ഒട്ടകവും മാധവന്‍ നായരും, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയുടെ തിരക്കുകളിലാണ് ലാല്‍. ഇതിന് ശേഷമേ പ്രണയത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുനരാരംഭിയ്ക്കുകയുള്ളൂ.

അനുപംഖേറിനൊപ്പം കന്നഡ തെലുങ്ക് നടന്‍മാരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്.ജയപ്രദ നായികയാവുന്ന ചിത്രത്തില്‍ അനുപംഖേര്‍, അനൂപ്‌മേനോന്‍,അപൂര്‍വ്വ,നിവേദ എന്നിവരാണ് മറ്റു താരങ്ങള്‍.

ഫ്രാഗ്രന്റ് നേച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജീവ് നിര്‍മ്മിക്കുന്ന പ്രണയത്തിന്റെ ക്യാമറ സതീഷ് കുറുപ്പും സംഗീതം എം.ജയചന്ദ്രനുമാണ്.