എഡിറ്റര്‍
എഡിറ്റര്‍
ഫേസ് ബുക്കില്‍ ഇനി മോഹന്‍ലാലും
എഡിറ്റര്‍
Monday 4th June 2012 12:39pm

മോഹന്‍ലാല്‍ ആരാധകര്‍ക്കും ലോകത്തുള്ള മുഴുവന്‍ മലയാളിള്‍ക്കും ഒരു സന്തോഷവാര്‍ത്ത. മോഹന്‍ലാലിന് ഒറിജിനല്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ തുടങ്ങി. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. www.facebook.com/actormohanlal എന്നാണ് പേര്.

ബ്ലോഗിലൂടെയും ട്വിറ്ററിലൂടെയും സജീവമായ മോഹന്‍ലാലിന് ഇതുവരെ ഔദ്യോഗികമായ ഫേസ് പ്രൊഫൈല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ താരത്തിന്റെ പേരില്‍ നിരവധി വ്യാജപ്രൊഫൈലുകള്‍ ഫേസ്ബുക്കിലുണ്ട്.ബ്ലോഗെഴുത്തിലൂടെ സാമൂഹിക വിഷയങ്ങളില്‍ സജീവമായ ലാല്‍ ഫേസ്ബുക്കിലൂടെയും ഇത്തരത്തിലുള്ള ഇടപെടല്‍ തുടരാനുള്ള ഒരുക്കത്തിലാണ്.

തന്റെ ജന്മദിനമായ മെയ് 21 ന് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമരാഷ്ട്രീയ രാഷ്ട്രീയത്തെ കുറിച്ച് ലാല്‍ എഴുതിയ ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ എഴുതിയ ബ്ലോഗുകളെല്ലാം ചേര്‍ത്ത് പുസ്തകം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Advertisement