Categories

പുലി മുരുകനായി മോഹന്‍ ലാല്‍

mohanlal-pulimurugan

മെഗാസ്റ്റാര്‍ മമ്മൂട്ടിയുമൊത്ത് പോക്കിരി രാജ എന്ന ചിത്രം ഒരുക്കിയ വൈശാഖ് ഇനിയൊരു മോഹന്‍ ലാല്‍ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്.

പുലി മുരുകന്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് അറിയുന്നത്. ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് ചിത്രമായിരിക്കും പുലിമുരുകന്‍.

ജിത്തു ജോസഫിന്റെ ദൃശ്യത്തിന്റെ വിജയാഘോഷത്തിലാണ് ലാല്‍ ആരാധകര്‍.

അടുത്ത വര്‍ഷം സെപ്റ്റംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സീനിയേഴ്‌സ്, പോക്കിരിരാജ, മല്ലു സിങ്, സൗണ്ട് തോമ തുടങ്ങിയ വമ്പന്‍ കോമേഴ്‌സ്യല്‍ ഹിറ്റുകളുടെ സംവിധായകനാണ് വൈശാഖ്.

ഏറ്റവും ഒടുവില്‍ വന്ന വിശുദ്ധന്‍ എന്ന ചിത്രം വൈശാഖിന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറിനില്‍ക്കുന്ന ചിത്രമാണ്.

പക്ഷേ ഇത് ബോക്‌സ് ഓഫീസില്‍ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല.

Tagged with: