എഡിറ്റര്‍
എഡിറ്റര്‍
ഷൂട്ടിങ് ലൊക്കേഷനില്‍ ജീവനക്കാരെ സഹായിക്കുന്ന മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Wednesday 15th February 2017 1:45pm

താരജാഡയില്ലാതെ ലൊക്കേഷനില്‍ ജീവനക്കാര്‍ക്കൊപ്പം ജോലി ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു.

പുലിമുരുകന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ വീഡിയോ ആണ് ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രൊഡക്ഷന്‍ യൂണിറ്റിലെ തന്നെ ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കാടിനുള്ളില്‍ വെച്ച് നടക്കുന്ന രംഗങ്ങള്‍ക്കായുള്ള സാധനങ്ങള്‍ എടുക്കാന്‍ പ്രൊഡക്ഷന്‍ യൂണിറ്റിനെ സഹായിക്കുന്ന ലാലിന്റെ വീഡിയോ ആണ് പുറത്തായത്.

നടന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ ഫെയസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പുലിമുരുകന്റെ ഗെറ്റപ്പില്‍ തന്നെയാണ് മോഹന്‍ലാല്‍ ഉള്ളത്. എന്നാല്‍ ലാലിനൊപ്പം മറ്റുതാരങ്ങളൊന്നും വീഡിയോയിലില്ല.

കിലോമീറ്ററുകള്‍ താണ്ടിയുള്ള ഷൂട്ടിങ്ങില്‍ യൂണിറ്റിലെ എല്ലാ ജീവനക്കാര്‍ക്കുമൊപ്പം ലാല്‍ സാറും പങ്കുചേര്‍ന്നിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

Advertisement