എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാല്‍ ഇനി ഓണററി ബ്ലാക്ക് ബെല്‍റ്റും
എഡിറ്റര്‍
Tuesday 23rd October 2012 10:53am

കൊച്ചി: നിരവധി പുരസ്‌കാരങ്ങള്‍ക്കും പദവികള്‍ക്കും പിന്നാലെ മലയാളത്തിന്റെ താരരാജാവിന് മറ്റൊരു ആഗോളപദവി കൂടി. പത്മശ്രീ, ഭരത്, ലഫ്. കേണല്‍, ഡോക്ടര്‍ എന്നീ പദവികള്‍ക്ക് പുറമെ ഓണററി ബ്ലാക്ക് ബെല്‍റ്റ് പദവിയ്ക്കാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ അര്‍ഹനായിരിക്കുന്നത്. സൗത്ത് കൊറിയന്‍ സര്‍ക്കാറിന് കീഴിലുള്ള വേള്‍ഡ് തായ്‌കൊണ്ടോ ഹെഡ് കോട്ടേഴ്‌സാണ് മോഹന്‍ലാലിന് ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കൊണ്ടോ നല്‍കാന്‍ തീരുമാനിച്ചത്.

Ads By Google

ഇന്ത്യയില്‍ ഷാറൂഖ് ഖാനും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയ്ക്കും ഈ പദവി ലഭിച്ചിട്ടുണ്ട്.

തായ്‌ക്കൊണ്ടോയുടെ പ്രചരാണാര്‍ത്ഥം തായ്‌ക്കൊണ്ടോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയെയാണ് ഇങ്ങനെ ഒരു ആവശ്യത്തിനായി സമീപിച്ചതെന്നും തുടര്‍ന്ന്‌കേരളഘടകം നല്‍കിയ നിരവധി വ്യക്തിത്വ സവിശേഷതകളില്‍ നിന്നാണ് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും തായ്‌ക്കൊണ്ടോ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങള്‍, നിലവിലുള്ള സംഭാവനകള്‍, തായ്‌ക്കൊണ്ടോയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹത്തിനുള്ള പ്രസക്തി ഇവയൊക്കെ കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നത്.

1977-78ലെ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. സ്‌പോര്‍ട്‌സിനോടുള്ള ആവേശവും അതിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും ഇതില്‍ പരിഗണിക്കപ്പെട്ടു. അവാര്‍ഡ്ദാനച്ചടങ്ങ് പിന്നീട് തീരുമാനിക്കും.

കേരളത്തില്‍ തായ്‌ക്കൊണ്ടോ ബ്ലാക്ക് ബെല്‍റ്റ് നേടിയ 800 ഓളം പേരുണ്ട്.

Advertisement