എഡിറ്റര്‍
എഡിറ്റര്‍
മികച്ച നടന്‍ അക്ഷയ് കുമാര്‍ തന്നെ; പക്ഷേ കൂടുതല്‍ സമ്മാനതുക ലഭിക്കുക പ്രത്യേക ജൂറി അവാര്‍ഡ് നേടിയ മോഹന്‍ലാലിന്
എഡിറ്റര്‍
Friday 7th April 2017 5:19pm


ന്യൂദല്‍ഹി: അറുപത്തിനാലാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായത് ബോളീവുഡ് താരം അക്ഷയ് കുമാര്‍ ആണെങ്കിലും കൂടതല്‍ സമ്മാനതുക ലഭിക്കുക പ്രത്യേക ജൂറി പുരസ്‌കാര ജേതാവിന്. പ്രത്യേക പുരസ്‌കാരം നേടിയ മോഹന്‍ലാലിന് രണ്ട് ലക്ഷം രൂപ ലഭിക്കുമ്പോള്‍ മികച്ച നടന് ലഭിക്കുക അമ്പതിനായിരം രൂപ മാത്രമാണ്.


Also read മ്മക്ക് ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ ? ഉപ്പിട്ട നാരങ്ങാ വെള്ളം


പ്രത്യേക ജൂറി പുരസ്‌കാരത്തിന് രണ്ട് ലക്ഷം രൂപയും രജതകമലവുമാണ് നല്‍കേണ്ടതെന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നതായി ജൂറി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 

സമ്മാന തുകയോടൊപ്പം അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം രജതകമലവും ലഭിക്കും. പ്രത്യേക പുരസ്‌കാര ജേതാവിന് പുറമേ മികച്ച സംവിധായകനും രണ്ട് ലക്ഷം രൂപയും രജതകമലവും അവാര്‍ഡായി ലഭിക്കും. മികച്ച സഹനടന്‍, സഹനടി, ഗാനരചയിതാവ്, കൊറിയോഗ്രഫി പുരസ്‌കാരങ്ങള്‍ക്കും അരലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്.

 

 

മറാത്തി ചിത്രമായ വെന്റിലേറ്റര്‍ സംവിധാനം ചെയ്ത രാജേഷ് മപുസ്‌കാറാണ് മികച്ച സംവിധായകന്‍. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സുരഭിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് കേരളത്തിന് ഇരട്ടി മധുരമായി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളി നായികയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസകാരം ലഭിക്കുന്നത്.

പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തെലുങ്ക് ചിത്രം ജനതാ ഗ്യാരേജ് എന്നിവയിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചത്. രസ്തം എന്ന ചിത്രത്തിലെ അഭിനയമാണ് അക്ഷയ് കുമാറിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

Advertisement