മോഹന്‍ലാല്‍ ഫാന്‍സിന്റെ കഥ പറയുന്ന ചിത്രം വരുന്നു. കരുമന്‍ കാശപ്പന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്. 87 പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.

കാശപ്പന്‍, മഞ്ഞരളി, വേലന്‍ എന്നീ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ കഥയാണ് ഈ ചിത്രം പുറയുന്നത്. ഷാജി, വിനു, രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നത്. പുതുമുഖതാരം കൃഷ് കുറുപ്പാണ് നായിക.

ചീറ്റൂര്‍, മലമ്പുഴ, പറളി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളും പാലക്കാടിന്റെ ക്യാന്‍വാസില്‍ മനോഹരമായ ചിത്രീകരണവും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.  മൈന, സുബ്രഹ്മണ്യപുരം തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ ശൈലിയിലുള്ള ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു.

നവാഗതനായ സജിന്‍ പറളിയാണ് രചനയും സംവിധാനവും. ചിദംബരം ക്രിയേഷന്റെ ബാനറില്‍ ചിദംബരന്‍ പെരിങ്ങോട്ടു കുറിശ്ശിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണില്‍ തിയ്യേറ്ററുകളിലെത്തിക്കാനാണ് ശ്രമം.

Malayalam news

Kerala news in English