Categories

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

അഴിമതി നിരോധന നിയമം നിലനില്‍ക്കാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.


Dont Miss ഇംഗ്ലീഷ് അറിയാത്തതിന് പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസിനെ ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍; നന്ദിയറിച്ച് പാക് ആരാധകരും 


ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാദണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കേസ് അട്ടിമറിച്ചുവെന്ന് കാണിച്ച് ഏരൂര്‍ സ്വദേശി എ.എ പൗലോസായിരുന്നു വിജിലന്‍സ് കോടതിയെ സമീപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു കേസില്‍ ഒന്നാം പ്രതി.

മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. കോടനാട് വനംവകുപ്പ് അധികൃതര്‍ നേരത്തെ മോഹന്‍ലാലിനെതിരെ കേസെടുത്തിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.

Tagged with: