പൃഥ്വിരാജിനെയും മമ്മൂട്ടിയെയും നായകരാക്കി പോക്കിരിരാജ എന്ന ചിത്രം തയ്യാറാക്കിയ വൈശാഖ് മറ്റൊരു കൂട്ടുകെട്ടിന് തുടക്കമിടുന്നു. മോഹന്‍ലാലും, മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണ് വൈശാഖിന്റെ പുതിയ ചിത്രത്തിലെ നായകന്‍മാര്‍.

പോക്കിരിരാജ ചെയ്ത അതേ ടീം തന്നെയാണ് പുതിയ ചിത്രത്തിന് പിന്നിലും. ഉദയ്കൃഷ്ണ- സിബി കെ. തോമസ് ടീമിന്റേതാണ് തിരക്കഥ. മുളകുപാടും ഫിലിംസിന്റെ ബാനറില്‍ തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങുക.

Subscribe Us:

2012ന്റെ മധ്യത്തില്‍ ചിത്രത്തിന്റെ പണികള്‍ തുടങ്ങി അടുത്ത ഓണത്തിന് പുറത്തിറക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്. മല്ലുസിംഗ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് വൈശാഖിപ്പോള്‍. ഇതിനിടയില്‍ തന്നെ പുതിയ ചിത്രത്തിന്റെ പ്രാരംഭകള്‍ പണികളും നടത്തും.

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകനാക്കി നാലരക്കോടി ബജറ്റില്‍ വൈശാഖ് പുറത്തിറക്കിയ ചിത്രമാണ് പോക്കിരിരാജ. എന്നാല്‍ ഇത് നേടിയ കലക്ഷനാവട്ടെ 17 കോടിരൂപയും. പിന്നീട് വന്ന സീനിയേഴ്‌സും ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്തു. അതുകൊണ്ടുതന്നെ മെഗാസ്റ്റാറും, മെഗാസ്റ്റാറിന്റെ മകനും ഒന്നിക്കുമ്പോള്‍ പോക്കിരിരാജയെക്കാള്‍ വലിയൊരു ഹിറ്റാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Malayalam news

Kerala news in English