ആല്‍ബര്‍ട്ട് ആന്റണി സംവിധാനം ചെയ്യുന്ന നായര്‍സാനായില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ജാപ്പാനീസ് സ്വാതന്ത്ര്യസമര സേനാനിയും മലയാളിയുമായ നായര്‍സാന്‍ എന്നറിയപ്പെടുന്ന അയ്യപ്പന്‍ പിള്ള മാധവന്‍നായരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Ads By Google

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസ നായകനായിരുന്ന അയ്യപ്പന്‍ പിള്ള മാധവന്‍ നായരുടെ ജീവിതകഥ സിനിമയാകുന്നുവെന്നും മോഹന്‍ലാല്‍ നായര്‍  സാനാകുമെന്നുള്ള വാര്‍ത്തകള്‍ 2008ല്‍ പുറത്തുവന്നിരുന്നു.

അതിന് ശേഷം ഈ വര്‍ഷമാണ് നായര്‍സാനിനെപറ്റി വാര്‍ത്തകള്‍ വരുന്നത്. ഈ വര്‍ഷം തന്നെ നായര്‍സാനായുടെ ചിത്രീകരണം തുടങ്ങും .

എന്നാല്‍ നേരത്തെ ഒപ്പുവെച്ച നിരവധി സിനിമകളുടെ ചിത്രീകരണ തിരക്കിലായത് കൊണ്ടാണ് ലാല്‍ ഇതില്‍ അഭിനയിക്കാത്തതെന്നും പറയുന്നു. എന്നാല്‍ ലാലിന് പകരം ആര്് വെള്ളിത്തിരയിലെത്തും എന്നറിയില്ല

വൈദി സോമസുന്ദരമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചായഗ്രാഹകന്‍. ഓസ്‌ക്കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്യുമെന്നറിയിച്ചെങ്കിലും പിന്നീട് അദ്ദേഹം പിന്മാറി.

മോഹന്‍ലാല്‍ അഭിനയിക്കുന്ന സലാം ബാപ്പുവിന്റെ ‘റെഡ് വൈന്‍’, സിദ്ദിഖിന്റെ ‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്നീ ചിത്രങ്ങളുടെ ജോലികള്‍ ഏകദേശം പൂര്‍ത്തിയാകാറായി.