Categories

മോഹന്‍ലാലിന്റെ ജീവിതം പറയുന്ന ഭാവദശരഥത്തിന് അവതാരികയെഴുതിയത് മമ്മൂട്ടി

mohanlal2

മോഹന്‍ലാലിന്റെ ജീവിതം പറയുന്ന ഭാവദശരഥത്തിന് അവതാരികയെഴുതിയത് മമ്മൂട്ടി. അഭിനയ ജീവിതം, രാഷ്ട്രീയം, സംഗീതം, എഴുത്ത്, വിവാദങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

ലാലിന്റെ ആ്ദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതലുള്ള സിനിമകളിലെ ചിത്രങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി മുഖ മാസികയായ കേളിയുടെ വര്‍ക്കിംഗ് എഡിറ്റര് ഭാനുപ്രകാശാണ് ഭാവദശരഥം തയ്യാറാക്കിയത്.

മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യറാണ് പുസ്‌കത്തിന് വായനാനുഭവം എഴുതിയിരിക്കുന്നത്. കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യ കോപ്പി പിണറായി വിജയനില്‍ നിന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ ഏറ്റുവാങ്ങി.

പുസ്തകത്തിലൂടെ ലഭിക്കുന്ന പണം കോഴിക്കോട്ടുള്ള ഇന്‍സ്റ്റിറ്റിയൂട്ട് പാലിയേറ്റീവ് മെഡിസിന്റെ കൊളോബ്രേറ്റിംഗ് സെന്ററിന് നല്‍കും. ഒലീവ് പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Tagged with: |