കോഴിക്കോട്: തനിക്കു മതിഭ്രമം ഉണ്ടെന്നു പറഞ്ഞ മോഹന്‍ലാലിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും സുകുമാര്‍ അഴീക്കോട്. കെ പി നാരായണ പിഷാരടിക്കു കൊടുക്കാത്ത ഡി ലിറ്റ് ബഹുമതി മോഹന്‍ലാലിനു കൊടുക്കുന്ന കുറ്റത്തിനു സംസ്‌കൃത സര്‍വകലാശാല നേതൃത്വം ആയിരം വട്ടം മാപ്പു പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ബി. ഗണേഷ് കുമാര്‍ വക്കാലത്തു പറയുന്നതു മോഹന്‍ലാലിന് അപമാനമെന്നു സുകുമാര്‍ അഴീക്കോട് പറഞ്ഞു .