mohanlal,mohanlal and pathmapriya‘വടക്കും നാഥന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ലാലിന്റെ നായികയായി പത്മപ്രിയ വീണ്ടുമെത്തുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാലും പത്മപ്രിയയും വീണ്ടുമൊന്നിക്കുന്നത്.

ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഒട്ടേറെ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത പത്മപ്രിയയുടെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരിക്കും ഇത്.

Subscribe Us:

ലാല്‍ നായകനായ ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലാലിന്റേതായി ചൈനാ ടൗണ്‍ എന്ന മറ്റൊരു ചിത്രം കൂടി പുറത്തിറങ്ങിക്കഴിഞ്ഞു. ഇതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരുവേഷമായിരിക്കും പുതിയ ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുക.

വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സാണ് പത്മപ്രിയയുടെ ഉടന്‍ റിലീസ് ആവുന്ന ചിത്രം. മെയ് അവസാനവാരമാണ് ഇത് റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക് ചിത്രങ്ങളിലും പത്മപ്രിയ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.