സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലാണ്‌ ഇരുവരും ഒന്നിക്കുന്നത്.   ട്വന്റി 20 എന്ന ജോഷിചിത്രത്തിലായിരുന്നു ഇവര്‍ അവസാനമായി  ഒന്നിച്ചത്.

ഉദയ്‌ കൃഷ്‌ണയും സിബി കെ തോമസുമാണ്‌ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌. ഇരുവരും ആദ്യമായി സംവിധായകരാകുന്ന ചിത്രം കൂടിയാണ്‌ അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍. മോഹന്‍ലാല്‍ അരക്കള്ളനായും മമ്മൂട്ടി മുക്കാല്‍ക്കള്ളനായുമാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. അടുത്ത ഓണത്തിന്‌ റിലീസ്‌ ചെയ്യാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പ്രേംനസീറും അടൂര്‍ഭാസിയും അഭിനയിച്ച സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന്റെ പേരും അരക്കള്ളന്‍ മുക്കാല്‍
ക്കള്ളന്‍ എന്നാണ്‌. ഇതുമായി പുതിയ ചിത്രത്തിന്‌ ബന്ധമില്ല.