തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് വിഖ്യാത നടന്‍ കമല്‍ഹാസന്‍.

ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്.


Also Read: ‘ഈ കളിക്ക് ഞാനില്ല, എല്ലാരും തീവ്രവാദികളാ..!’; സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് തന്നെ വിലക്കിയ ട്വിറ്ററില്‍ മുഴുവന്‍ മോദിവിരുദ്ധരും ദേശവിരുദ്ധരും നക്‌സലുകളുമെന്ന് അഭിജീത്ത്


ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഉലകനായകന്‍ പിറന്നാള്‍ ആശംസകളും അറിയിച്ചു. നേരത്തെ പിണറായിക്ക് ആശംസകളുമായി മോഹന്‍ലാലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിണറായിയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

തനിക്ക് വളരെയധികം ആദരവ് തോന്നിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും ഒരുപാട് അഗ്നി പരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും കഴിഞ്ഞ ദിവസം ദേശാഭിമാനിയോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.