എഡിറ്റര്‍
എഡിറ്റര്‍
‘രസം’രസമാക്കാന്‍ മോഹന്‍ലാലും ഇന്ദ്രജിത്തും
എഡിറ്റര്‍
Thursday 9th January 2014 2:41pm

mohanlal45

മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് രസം. ദോഹയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്. മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിലെത്തുന്നു. രാജീവ് നാഥാണ് ചിത്രത്തിന്റെ സംവിധായകന്‍.

മല്ലിക സുകുമാരന്റെ ഉടമസ്ഥതിയിലുള്ള റസ്റ്ററന്റായ ‘സ്‌പൈസ് ബോട്ട്’ ആയിരുന്നു പ്രധാന ലൊക്കേഷന്‍.

ദുബായിലും രണ്ടു ദിവസത്തെ ഷൂട്ടിങ്ങുണ്ട്. 300 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരയും കല്യാണ സീനുകളുമാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്. ഒറ്റപ്പാലത്ത് ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും.

കേരളത്തില്‍ കേറ്ററിങ് കമ്പനി നടത്തുന്ന ഒരു നമ്പൂതിരി യുവാവായാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗള്‍ഫിലെ സമ്പന്നനായ പ്രവാസിയുടെ മകളുടെ വിവാഹച്ചടങ്ങിന് കേരളത്തില്‍ നിന്നു പാചക വിദഗ്ധനെ എത്തിക്കുന്നതും മറ്റുമാണ് സിനിമയുടെ പ്രമേയം. വരുണ ഷെട്ടി, നെടുമുടി വേണു, ദേവന്‍, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Advertisement