എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിന്റേയും ഇന്ദ്രജിത്തിന്റേയും ‘രസം’
എഡിറ്റര്‍
Saturday 30th November 2013 1:00pm

mohanlal-and-indrajith

ഭക്ഷണം പ്രമേയമാക്കിയുള്ള മലയാള ചിത്രങ്ങള്‍ ഈ അടുത്തകാലത്തായി ഏറെ എത്തിയിരുന്നു. വ്യത്യസ്ത പ്രമേയവുമായി എത്തിയ

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍ , കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ചിത്രങ്ങള്‍ അവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. അത്തരത്തിലൊരു ഭക്ഷണ ചിത്രം കൂടി മലയാളത്തിലെത്തുകയാണ്.

രസം എന്നാണ് ചിത്രത്തിന്റെ പേര്. മാലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കേരളത്തില്‍ കേറ്ററിങ് കമ്പനി നടത്തുന്ന ഒരു നമ്പൂതിരി യുവാവായാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നൈല ഉഷയാണ് നായിക.

ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരം പുറത്തു വന്നിട്ടില്ല.

ഭക്ഷണശാലകളുടെയും കേറ്ററിങ് സര്‍വീസുകളുടെയും കഥയാണ് ചിത്രം പറയുന്നത്. രാജീവ് നാഥ് ആണ് സംവിധാനം. ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് ആണ് രാജീവ് നാഥിന്റേതായി അവസാനമിറങ്ങിയ ചിത്രം.

പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് രസം. സുധീപ് കുമാറിന്റേതാണ് തിരക്കഥ.

Advertisement