ഗ്രാന്റ് മാസ്റ്ററിന് ശേഷം മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ‘ദി ഫ്രോഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. വിജയം നേടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന ഒരാളായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും റഷ്യയില്‍ വെച്ചാണ് ചിത്രീകരിക്കുക എന്നും അറിയുന്നു.

Ads By Google

ബി.ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ഐ ലവ് മീ എന്ന ചിത്രത്തിന് ശേഷമാവും ദി ഫ്രോഡ് ആരംഭിക്കുക. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷാ തല്‍വാര്‍ എന്നിവരാണ് ഐ ലവ് മീയിലെ പ്രധാന താരങ്ങള്‍.