എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലും അമലാ പോളും ഒന്നിക്കുന്ന ലൈലാ ഓ ലൈലാ
എഡിറ്റര്‍
Tuesday 19th November 2013 8:39am

mohanlal2

റണ്‍ ബേബി റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ ലാലും അമലാ പോളും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ലൈലാ ഓ ലൈലാ.
ജോഷിയാണ് ചിത്രം ഒരുക്കുന്നത്.  2012 ലെ സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു റണ്‍ ബേബി റണ്‍.

ബോളിവുഡ് തിരക്കഥാ കൃത്ത് സുരേഷ് നായരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഹാനി നമസ്‌തെ ലണ്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു.

ആക്ഷന്‍ കോമഡി ത്രില്ലറാണ് ലൈലാ ഓ ലൈലാ. ഫിന്‍കട്ട് മീഡിയാ എന്റര്‍ടൈന്‍മെന്റാണ് ചിത്രം തിയേറ്റുകളിലെത്തിക്കുന്നത്.

Advertisement