എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം പ്രവര്‍ത്തനത്തിന് അഞ്ചേരി ബേബി തടസം, കൊന്നുകളയണമെന്ന് മണി പറഞ്ഞതായി മൊഴി
എഡിറ്റര്‍
Tuesday 5th June 2012 12:22pm

കൊച്ചി:  യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ അഞ്ചേരി ബേബിയെ വധക്കേസില്‍ എം.എം മണിക്കെതിരെ മുന്‍ സി.പി.ഐ.എം നേതാവ് പി.എന്‍ മോഹന്‍ദാസിന്റെ മൊഴി. എം.എം മണിയുടെ നിര്‍ദേശപ്രകാരമാണ് അഞ്ചേരി ബേബിയെ വധിച്ചതെന്നാണ് മോഹന്‍ദാസ് മൊഴി നല്‍കിയത്.

സി.പി.ഐ.എം രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലാണ് ബേബിയെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയത്. ഗൂഢാലോചനാവേളയില്‍ കെ.കെ ജയചന്ദ്രന്‍ എം.എല്‍.എയും ഉണ്ടായിരുന്നതായും മോഹന്‍ദാസ് മൊഴി നല്‍കി. സി.പി.ഐ.എം പ്രകടനത്തിനു നേരെ ബേബി ബോംബെറിഞ്ഞതാണ് കൊലയ്ക്കു കാരണമെന്നും മോഹന്‍ദാസ് മൊഴി നല്‍കി. അഞ്ചേരി ബേബി സി.പി.ഐ.എമ്മിന് പ്രവര്‍ത്തിക്കാന്‍ തടസ്സമാണെന്ന് മണി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ബേബി വധക്കേസില്‍ മണിയുള്‍പ്പെടെ അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആര്‍ ഇന്ന് അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിനിടെ, വിവാദ പ്രസംഗത്തെ തുടര്‍ന്ന് തയ്യാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.എം മണി ഹൈക്കോടതിയെ സമീപിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നുമാണ് പരാതി.

Advertisement