ലാളിത്യസുന്ദരമായ ആഖ്യാനത്തിലൂടെ ശ്രദ്ധേയമായ ‘കഥ പറയുമ്പോള്‍’, ‘മാണിക്യക്കല്ല് ‘ എന്നീ സിനിമകള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ഇരട്ടഗറ്റപ്പില്‍. കുടുംബന്ധങ്ങളുടെ തീഷ്ണതലങ്ങളിലൂടെ കഥ പറയുന്ന  ചിത്രത്തില്‍ അനൂപ് മേനോനൊപ്പം ആസിഫലിയും നായക കഥാപാത്രമായുണ്ട്.

2011ലെ ആദ്യ ഹിറ്റായ ട്രാഫിക്കില്‍ അനൂപ് മേനോനും ആസിഫ് അലിയും ഒരുമിച്ചഭിനയിച്ചിരുന്നു. മുകേഷാണ് ശ്രദ്ധേയമായ മറ്റൊരു റോളില്‍. താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല.

എം. മോഹനന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും. പി. സുകുമാറാണ് ഛായാഗ്രഹണം. കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങളുടെ സംഗീതമൊരുക്കിയ എം. ജയചന്ദ്രനാണ് പുതിയ സിനിമയുടെ സംഗീതസംവിധാനം.

ഐശ്വര്യസ്‌നേഹാ മൂവീസിന്റെ ബാനറില്‍ കെ.വി വിജയകുമാറാണ് നിര്‍മാണം. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

Malayalam news

Kerala news in English